കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്കാരത്തിന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് അര്‍ഹനായി. വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുത്യാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് സംഘാടകര്‍ നിരീക്ഷിച്ചു. മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് മന്ത്രിക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.