.മലപ്പുറം: സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം മലപ്പുറം ജില്ലാ പഞ്ചായത്ത് മക്കരപറമ്പ് ഡിവിഷന് അംഗമായ ടി പി ഹാരിസിന് ലഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കുടിവെള്ള പദ്ധതിക്കും റോഡുകളുടെ വികസനത്തിനും ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും കിടപ്പു രോഗികൾക്കായി ഒരുക്കിയിട്ടുള്ള റിഹാബിലിറ്റേഷൻസ് സെൻറർ അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഹാരിസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങ് സ്പീക്കർ എൻ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സർക്കാർ ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് എന്നിവരിൽ നിന്നും ഹാരിസ് അവാർഡ് ഏറ്റുവാങ്ങി. ഡോക്ടർ എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ ഡയറക്ടർ പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.
പി ഉബൈദുള്ള എംഎൽഎ, തിരുമല ആനന്ദ ആശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, ഡോൺ ബോസ്കോ സോഷ്യൽ ഡെവലപ്മെൻറ് ഡയറക്ടർ ഫാ. സജി ഇളമ്പശ്ശേരിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ദുനുംസ് പേഴുംമൂട്, എം എൻ ഗിരി, പി ആർ ഓ അനുജ എസ് , യൂസഫ് അൻസാരി, ഷമീജ് കാളികാവ്, അജിത് വട്ടപ്പാറ , എന്നിവർ സംസാരിച്ചു.
പ്രദേശത്തെ സമഗ്രവികസനത്തിനായി ഒട്ടേറെ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ജില്ലാ പഞ്ചായത്തിലെയും മറ്റ് വിവിധ പഞ്ചായത്തുകളിലേയും അംഗങ്ങളും ജീവനക്കാരും നല്കിയ സഹകരണത്തോടെ ഡിവിഷന്റെ വികസനത്തിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞതിന് കിട്ടിയ അംഗീകാരമാണിതെന്നും ഹാരിസ് പറഞ്ഞു. സംസ്ഥാനത്തെ മികച്ചമാതൃക ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഒന്നാണ് മക്കരപ്പറമ്പ്. ഒരു പ്രദേശത്തിന്റെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി ഇവിടെ തുടങ്ങിയ കുടിവെള്ള പദ്ധതി ഏറെ പ്രശംസനീയമാണ്. 500 ഏക്കറിലധികം കൃഷി ചെയ്യാൻ ആവശ്യമായ വെള്ളം സംഭരിക്കാൻ
ഒരു കോടി രൂപ ചെലവഴിച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള നാറാണത്തുചിറ കർഷകർക്ക് ആശ്വാസമാകുന്ന വലിയൊരു കുടിവെള്ള പദ്ധതിയാണ് അതോടൊപ്പം അപകടങ്ങളിലും മറ്റും ചികിത്സയിൽ കഴിയുന്ന പാരാ പ്ലിജിയ രോഗികൾക്ക് വേണ്ടി ആരംഭിച്ചിട്ടുള്ള റിഹാബിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നത് മക്കരപ്പറമ്പ് ഡിവിഷനിലാണ്. ടാറിങ് പൂര്‍ത്തിയാക്കിയ മികച്ച നിലവാരത്തിലുളള റോഡുകളടക്കം കാര്‍ഷിക വ്യാവസായിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സമഗ്രമായ വികസന കുതിപ്പിനെ മുന്‍ നിര്‍ത്തിയാണ് ഹാരിസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
മറ്റ് പുരസ്കാരങ്ങൾ ലഭിച്ചവർ
ഡീൻ കുര്യാക്കോസ് എംപി (മികച്ച പാർലമെൻ്റേറിയൻ – ഇടുക്കി), മോൻസ് ജോസഫ് എംഎൽഎ (മികച്ച നിയമസഭാ സമാജികൻ – കടുത്തുരുത്തി) , കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ (മികച്ച നവാഗത നിയമസഭ സാമാജികൻ – വൈപ്പിൻ) , മുൻ നിയമസഭാ സ്പീക്കർ എം വിജയകുമാർ (മികച്ച പൊതു പ്രവർത്തകൻ), സംഷാദ് മരക്കാർ ( മലപ്പുറം -ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്), അഡ്വ. ടി സക്കീർ ഹുസൈൻ ( പത്തനംതിട്ട – മുനിസിപ്പൽ ചെയർമാൻ), വി അമ്പിളി (നെടുമങ്ങാട് -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), പിസി അബ്ദുറഹ്മാൻ (പുൽപ്പറ്റ – ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), എസ് സവിത ദേവി (കൊല്ലം – കോർപ്പറേഷൻ അംഗം), എം ശശികുമാർ (പാലക്കാട് -നഗരസഭ കൗൺസിലർ), ജോളി മടുക്കകുഴി (കാഞ്ഞിരപ്പള്ളി – ബ്ലോക്ക് പഞ്ചായത്ത് അംഗം), വിഷ്ണു ആനപ്പാറ (വിതുര – ഗ്രാമപഞ്ചായത്ത് അംഗം), മറ്റ് വിവിധ ദൃശ്യമാധ്യമങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.