പാരീസ്:’ എന്നെ മെസ്സിയുമായി താരതമ്യപ്പെടുത്തരുത്. മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോളറാണ്. എന്നാല്‍ മെസ്സിയേയും റൊണാള്‍ഡോയേയും പോലെ ഒരു ഇതിഹാസ താരമായി മാറാനുള്ള കഠിനാധ്വാനത്തിലാണ് താനെന്ന് എംബപ്പെ. ഫെയ്സ്ബുക്കിലൂടെയാണ് എംബപ്പെ ആരാധകര്‍ക്ക് മുന്നില്‍ മനസ്സ് തുറന്നത്.
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതോടെ ഫുട്ബോള്‍ ഇതിഹാസം മെസ്സിയേയും എംബപ്പെയും താരതമ്യപ്പെടുത്തി ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. മെസ്സിക്ക് ഇത്രകാലമായിട്ടും സ്വന്തം രാജ്യത്തിന് വേണ്ടി ഒരു കപ്പ് നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ എംബപ്പെ കൗമാരപ്രായത്തില്‍ തന്നെ രാജ്യത്തിന് വേണ്ടി ലോകകിരീടം സ്വന്തമാക്കിയെന്നാണ് എംബപ്പെ മെസ്സിയെക്കാള്‍ മികച്ചവനാണെന്ന് ചിലര്‍ വിലയിരുത്താന്‍ കാരണം. ഇതിന് മറുപടിയുമായാണ് എത്തിയത്.
എംബപ്പെ…!
റഷ്യന്‍ ലോകകപ്പിന്റെ കണ്ടെത്തലാണ് ഫ്രഞ്ച് താരം കെയ്ലിയന് എംബപ്പെ. വെറും 19 വയസ് മാത്രമുള്ള എംബപ്പെ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടിയിരുന്നു. റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള ബഹുമതിയും എംബപ്പെ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിലും എംബപ്പെ ഗോള്‍ നേടിയിരുന്നു. പെലെക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാരക്കാരനാണ് എംബപ്പെ.