കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍. കൊലയാളി സംഘാംഗത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയത് റിഫയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ സൂത്രധാരനാണ് റിഫയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഏഴു പേരാണ് ഇതുവരെ പോലീസിന്റെ പിടിയിലായത്. ഇനിയും ഏഴുപേര്‍ പിടിയിലാകാനുണ്ട്. കേസില്‍ പ്രധാന പ്രതികളെ സഹായിച്ചവര്‍, ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ എന്നിങ്ങനെ 30ഓളം പ്രതികളുണ്ട്. ഇവരില്‍ 12പേര് പൊലീസ് കസ്റ്റഡിയിലാണ്.
അഭിമന്യു കൊലപാതകം ഒരാള്‍ കൂടി അറസ്റ്റില്‍; പള്ളുരുത്തി സ്വദേശി സനീഷാണ് പിടിയിലായത്
സംഭവ ദിവസം വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പള്ളുരുത്തിയില്‍ നിന്നു ക്യാംപസിലെത്തിയ നാലംഗ സംഘത്തിന്റെ നേതാവാണ് ഇയാള്‍. കേസില്‍ നേരത്തേ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തില്‍ ക്യാംപസിലെത്തിച്ചതും സനീഷാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അടക്കം ഇയാള്‍ പങ്കാളിയാണെന്നു പൊലീസ് പറഞ്ഞു ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരും പൊലീസ് പിടിയിലായിട്ടുണ്ട്.