സതാംപ്ടണ്: ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഇന്ത്യക്കെതിരെ 225 റണ്‍സിന്റെ വിജയലക്ഷ്യം. ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍224 റണ്‍സ് നേടി. 63 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 68 പന്തുകളില്‍ 52റണ്‍സെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ചത്.
വിജയ് ശങ്കര്‍ 29(41 പന്തില്‍), കെ.എല്‍. രാഹുല്‍ 30(53), എം.എസ് ധോനി 28(52)എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെമടങ്ങി. രോഹിത് ശര്‍മ 1(10 പന്തില്‍ ), മുഹമ്മദ് ഷമി 1(രണ്ട്), കുല്‍ദീപ് യാദവ് 1(ഒരു പന്തില്‍), ബുംറ 1(ഒരു പന്തില്‍), ഹര്‍ദ്ദിക് പാണ്ഡ്യ 7(ഒമ്ബത് പന്തില്‍)എന്നിങ്ങനെ പരിതാപകരമായിരുന്നു ബാറ്റിങ് നിരയുടെ സംഭാവന. ടോസ് നേടിയ ഇന്ത്യബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് ഇഴഞ്ഞു നീങ്ങുകയായിരുന്നു.
പരിക്കേറ്റ് ഭുവനേശ്വറിെന്റ അഭാവം നിഴലിക്കുമെങ്കിലും മുഹമ്മദ് ഷമി തിരിച്ചെത്തുന്നതോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പേസര്‍ ജസ്പ്രിത് ബുംറ തന്നെയാണ് മറ്റൊരായുധം. കുല്‍ദീപ് യാദവ് പാക് ടീമിെനതിരെ മികച്ച പ്രകടനം പുറത്തെടുത്തതും പ്രതീക്ഷയേകുന്നു. ടൂര്‍ണമെന്റിലെ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ യുസ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റെടുത്തത് ഇതേ ഗ്രൗണ്ടിലാണ്.