ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവവന്‍ പഞ്ചാബിന് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ചെന്നൈ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ 7.1 ഓവറില്‍ 56 റണ്‍സടിച്ച് ഷെയ്ന് വാട്സണും(24 പന്തില്‍ 26) ഡൂപ്ലെസിയും ചേര്‍ന്ന് ചെന്നൈക്ക് മികച്ച തുടക്കം നല്കി. ഡൂപ്ലെസി (38 പന്തില്‍ 54) ,സുരേഷ് റെയ്നയും( 20 പന്തില്‍ 17), ധോണി(23 പന്തില്‍ 37 നോട്ടൗട്ട്), അംബാട്ടി റായിഡുവു(15 പന്തില്‍ 21 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പഞ്ചാബിനായി നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് അശ്വിന് സ്വന്തമാക്കി.