ചോറ്റാനിക്കര: 55-ാമത് സംസ്ഥാന ജൂനിയര്‍ ബോള്‍ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 10,11,12 തീയതികളില്‍ ചോറ്റാനിക്കര സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഗോല്‍ഡന്‍ ബോള്‍ബാറ്റ്മിന്റണ്‍ ക്ലബ്ബ് ആതിഥേയരാകുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിലേയ്ക്ക് സംഘാടക സമിതി രൂപീകരിക്കുന്നു. ഒക്ടോബര്‍ 16ന് 5മണിക്ക് ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.ആര് രാജേഷ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ14 ജില്ലകളില്‍ നിന്ന് മുന്നൂറിനടുത്ത്
കായികതാരങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.
കേരള ബോള്‍ബാറ്റ്മിന്റണ്‍ അസ്സോസിയേഷന് ചെയര്മാന് അഡ്വ. കെ ബാബു ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. കേരള ബോള്‍ബാറ്റ്മിന്റണ്‍ അസ്സോസിയേഷന് പ്രസിഡന്റ് ജി ഹരികുമാര്‍ , സ്റ്റേറ്റ് സെക്രട്ടറി ഡോക്ടര്‍ കിഷോര്‍കുമാര്‍, ജില്ലാസെക്രട്ടറി രൂപേഷ് കുമാര്‍, ട്രഷറര്‍ കുര്ണോലിയോസ്, ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി വൈഷാഖ് വി.എസ്, ഇന്ത്യന്‍ റയില്‍വേ താരവും , ബോള്‍ബാഡ്മിന്റണ്‍ കോച്ചുമായ വൈ.ദിലീഫ്, സംസ്ഥാനകമ്മറ്റിയംഗം ജെസ്സിമോഹന്, ജില്ല ജോയിന്റ് സെക്രട്ടറി അനന്തു വി.ബി, ചോറ്റാനിക്കര ഗോള്ഡണ്ക്ലബ് സെക്രട്ടറി സൈലസ് സണ്ണി, തിരുവാങ്കുളം ബോള്‍ബാഡ്മിന്റണ്‍ ക്ലബ്ബ് സെക്രട്ടറി എ.കെ രാജേഷ് എന്നിവര്‍ പങ്കെടുക്കും.