സ്റ്റാര്‍ സ്പോര്‍ട്സ്, ഫോക്സ് സ്പോര്‍ട്സ് അടക്കം നൂറോളം ചാനലുകള്‍ സംപ്രേഷണം നിര്‍ത്താനൊരുങ്ങി ഡിസ്നി. ഓടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് തീരുമാനം. ഡയറക്ട് ടു കണ്‍സ്യൂമര്‍ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ അടക്കം ഇന്ത്യയിലെ പ്രമുഖ കായിക ഇവന്റുകളുടെയൊക്കെ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറിനാണ്.
രാജ്യാന്തര ചാനലുകള്‍ അടക്കം നൂറോളം ചാനലുകള്‍ അടച്ചു പൂട്ടാനാണ് തീരുമാനം. ഐസിസി ഇവന്റുകള്‍, ഇന്ത്യയുടെ ഹോം മാച്ചുകള്‍, ഐഎസ്എല്‍ തുടങ്ങി ഒട്ടേറെ കായിക ഇവന്റുകളാണ് സ്റ്റാര്‍ സ്പോര്‍ട്സില്‍ മാത്രം സംപ്രേഷണം ചെയ്യുന്നത്.
ഇവയില്‍ പലതും ഇനി ഡിസ്നിയുടെ ഓടിടി പ്ലാറ്റ്ഫോമുകളിലേ കാണാന്‍ കഴിയൂ. ഡിസ്നി സിഇഓ ബോബ് ചാപെക് തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.