മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്. നിലവില്‍ ടെസ്റ്റ് മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഏകദിന പരമ്പരയിലും കാണികളെ അനുവദിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് കാണികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൂനെയില്‍ നിന്ന് മത്സരം മാറ്റാന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് മത്സരം പൂനെയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 23 മുതല്‍ 28 വരെ പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.
അതേസമയം, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ആതിഥേയര്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയില്‍ 1-2ന് മുന്നിലെത്തിയത്. തോല്‍വിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനല്‍ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാല്‍ ഓസ്ട്രേലിയ ആവും ന്യൂസീലന്‍ഡിന്റെ എതിരാളികള്‍.