ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടീമുകള്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മ്മ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്ന കെ.എല്‍. രാഹുലാണ് ഏകദിന, ട്വന്റി20 ടീമിന്റെ വൈസ്ക്യാപ്്റ്റന്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ഏകദിന, ട്വന്റി20 ടീമില്‍ നിന്ന് ഒഴിവാക്കി.
ട്വന്റി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടി. ഹര്‍ദ്ദിക് പാണ്ഡ്യ ട്വന്റി20, ഏകദിന ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്. നവദീപ് സെയ്നി, മായങ്ക് അഗര്‍വാള്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവരും ട്വന്റി20 ടീമില്‍ കളിക്കും.
ശുഭ്മന്‍ ഗില്‍, ശര്‍ദ്ദുല്‍ താക്കൂര്‍, നവദീപ് സെയ്നി എന്നിവര്‍ ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിലും ഗില്‍ ഇടം പിടിച്ചു. ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ എന്നിവരും ടെസ്റ്റ് ജഴ്സി അണിയും. ആര് അശ്വിന്, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്.