രാജസ്ഥാന് റോയല്‍സിനെ 33 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
അവസാനം വരെ ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും സഞ്ജു സാംസണിന് രാജസ്ഥാന് റോയല്‍സിനെ വിജയത്തിലേക്ക് നയിക്കാനായില്ല. 53 പന്തില്‍ നിന്ന് 70 റണ്‍സ് നേടി സഞ്ജു പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ട്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നേടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ്. 43 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. രാജസ്ഥാനു വേണ്ടി മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റെടുത്തു.