ഇന്ത്യ- പാകിസ്താന് മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ വിവാദം. ഇന്ത്യയുടെ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. രാഹുലിന്റെ വിക്കെടുത്ത ബോള്‍ നോബോള്‍ ആയിരുന്നെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
കെ എല്‍ രാഹുലിന്റെ വിക്കെടുത്ത ഷഫീന് അഫ്രീദി ലൈനിന് പുറത്താണ് കാല് വെച്ചതെന്ന ചിത്രം സഹിതം പങ്കുവെച്ചാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അമ്പയര്‍ ഗ്രൗണ്ടില്‍ ഉറങ്ങുകയായിരുന്നോ എന്നു തുടങ്ങി നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളുമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
അതേസമയം, ഇന്ത്യയ്ക്കെതിരെ പാകിസ്താന് പത്ത് വിക്കറ്റ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം അനായാസം പാകിസ്ഥാന് മറികടന്നു.