ചൈന: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യയുടെ നേട്ടം. ലോകറെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്.
പ്രതാപ്സിങ് തോമര്‍, രുദ്രാന്‍ക്ഷ്, ദിവ്യാന്‍ഷ് എന്നിവര്‍ അടങ്ങിയ ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്. 2023 ഓഗസ്റ്റ് 19 ന് ചൈന സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. തുഴച്ചിലില്‍ നാലുപേരടങ്ങിയ പുരുഷ ടീമിന് വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം ഏഴായി.