ഇന്ത്യയ്ക്ക് ഒളിപിംക്സില്‍ മൂന്ന് തവണ സ്വര്‍ണ്ണം നേടിക്കൊടുത്ത ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. ഇന്ന് രാവിലെ ആറരയക്കാണ് അന്തരിച്ചത്. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ന്യുമോണിയെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ആഴ്ച്ചകളായി വെന്റിലേറ്ററിലായിരുന്നു.
ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹോക്കി ഇതിഹാസമായിരുന്നു. 1958 ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലും ഇദ്ദേഹം നേടി. 1975-ല്‍ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു ഇദേഹം. 1957ല്‍ രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു.