ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന് കമാണ്ടര്‍ അഭിലാഷ് ടോമിയെ നാവികന് കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയെന്ന് നാവികസേന ട്വീറ്റ്. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അഭിലാഷ് സുരക്ഷിതനെന്ന് നാവികസേന വിശദമാക്കി. രക്ഷിക്കാന്‍ സോഡിയാക് ബോട്ടിറക്കി. ചികില്‍സ നടപടികള്‍ ആരംഭിക്കും. ഫ്രഞ്ച് മല്‍സ്യ ബന്ധന യാനത്തില്‍ നിന്നും സോഡിയാക്ക് ബോട്ടിലാണ് പായ്വഞ്ചിയില് നിന്നും ടോമിയെ പുറത്തെടുത്തത്. ചികില്‍സക്കായി അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലേക്കാകും മാറ്റുക. അഭിലാഷിന്റെ ചികില്‍സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ദ്വീപിലുണ്ട്. പായ്മരം ഒടിഞ്ഞുവീണ് നടുവിന് പരുക്കേറ്റ അഭിലാഷ് കിടപ്പിലാണ്. തനിക്ക് സ്ട്രെച്ചര്‍ ആവശ്യമാണെന്ന് അഭിലാഷ് ഫ്രാന്‍സിലെ റെയ്സ് കണ്ട്രോള് റൂമിനെ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനാ വിമാനവും ഒപ്പമുണ്ട്.