മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എറണാകുളം ജില്ല ഒളിമ്പ്യന്‍ ചന്ദ്രശേഖര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉടന്‍ നിര്‍മ്മിയ്ക്കുമെന്ന് സ്പോര്‍ട്സ് വകുപ്പ് മന്ത്രി വി അബ്ദുള്‍റഹ്മാന്‍ മൂവാറ്റുപുഴയിലെ എല്‍ഡിഎഫ് പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. പ്രതിനിധി സംഘത്തില്‍ സിപിഐ എം ജില്ല കമ്മിറ്റി അംഗം അഡ്വ.പി എം ഇസ്മയില്‍, ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന് , സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കന്‍, വള്ളമറ്റം കുഞ്ഞ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ്.എം.മാത്യു എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലും ചേര്‍ന്ന് മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തില്‍ ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. എല്ലാ ജില്ലകളിലും ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് എല്‍ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന് മൂവാറ്റുപുഴയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി നിരന്തരമായി ഇടപെട്ടത്.തുടര്‍ന്ന് ജില്ല സ്റ്റേഡിയം കോംപ്ലക്സ് മൂവാറ്റുപുഴക്ക് അനുവദിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു.
മുന്‍ എസ്റ്റിമേറ്റിനേക്കാള്‍ 10 കോടി അധിക ചിലവുള്ള 42 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ഡിപിആര്‍ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിന് നല്കി. കിഫ്ബി അനുമതി നല്കി പണം അനുവദിക്കുമ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണം തുടങ്ങും. നഗരസഭയിലെ പി പി എസ്തോസ് സ്മാരക സ്റ്റേഡിയം നിലനിര്‍ത്തിയാണ് ഇതിന് ചേര്‍ന്ന് ഒളിമ്പ്യന്‍ ചന്ദ്രശേഖര ഇന്‍ഡോര്‍ സ്റ്റേഡിയം വിഭാവനം ചെയ്തിട്ടുള്ളത് നിലവിലുള്ള സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ നീളമുള്ള എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്ക് നാഷണല്‍ ഫുട്ബോള്‍ ടര്‍ഫും നിര്‍മ്മിക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു