ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഷഫാലി വര്‍മ്മ ട്വന്റി-20 റാങ്കിംഗില്‍ ഒന്നാമത്. ഓസ്ട്രേലിയയുടെ ബെത്ത് മൂണിയെ മറികടന്നാണ് 17കാരിയായ താരം ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി-20യില്‍ 47 റണ്‍സ് നേടിയതാണ് ഷഫാലിക്ക് തുണയായത്. 750 ആണ് ഇന്ത്യന്‍ ഓപ്പണറുടെ റേറ്റിംഗ്.
2 റേറ്റിങുകള്‍ മാത്രം പിന്നിലാണ് മൂണി. മെഗ് ലാനിംഗ്-712 (ഓസ്ട്രേലിയ), എലിസ ഹീലി-705 (ഓസ്ട്രേലിയ)എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.
ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ സോഫി എക്സ്ലസ്റ്റണ്‍ ആണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മയില്‍, ഇംഗ്ലണ്ടിന്റെ തന്നെ സാറ ഗ്ലെന്‍ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ന്യൂസീലന്‍ഡിന്റെ സോഫി ഡിവൈന്‍ ആദ്യ സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ നതാലി സിവര്‍, ഓസ്ട്രേലിയയുടെ എലിസ് പെറി എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്ത് ഇന്ത്യയുടെ ദീപ്തി ശര്‍മ്മയും ഉണ്ട്.