മൂവാറ്റുപുഴ : നിര്‍ദ്ധനരായ വൃക്ക രോഗികളുടെ ഡയാലിസിസിന് പണം കണ്ടെത്തുന്നതിനായി മൂവാറ്റുപുഴ വൈ.എം.സി.എ. ബുധനാഴ്ച വടംവലി മത്സരം നടത്തും. മൂവാറ്റുപുഴ കബനി പാലസിനു സമീപം പഴയ എം.സി. റോഡില്‍ വൈകീട്ട് ഏഴിനാണ് മത്സരം. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ. പ്രസിഡന്റ് രാജേഷ് മാത്യു അധ്യക്ഷനാവും. 455 കിലോഗ്രാം വിഭാഗത്തില്‍ നടക്കുന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 30 ടീമുകള്‍ പങ്കെടുക്കും.