മൂവാറ്റുപുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ മൂവാറ്റുപുഴ നഗരസഭ ചെയര്‍മാനും ആയിരുന്ന അന്തരിച്ച അഡ്വ. കെ.ആര്. സദാശിവന് നായരുടെ സ്മരണാര്‍ത്ഥം കുര്യന്‍മലയില്‍ നിര്‍മിക്കുന്ന മിനി സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു.
നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ മാത്യു കുഴല്നാടന്, എല്‍ദോസ് കുന്നപ്പിള്ളി. നഗരസഭ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടട്ട്, ജോസ് കുര്യാക്കോസ്, നിസ അഷ്റഫ്, അബ്ദുല്‍ സലാം, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍കുമാര്‍, ജോയ്സ് മേരി, ജാഫര്‍ സാദിഖ്, പി.എം. സലിം, ജോളി മണ്ണൂര്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. വര്‍ഗീസ് മാത്യു, പി.എം. ഏലിയാസ്, സോജന് പിട്ടാപ്പിള്ളി, സി.ഡി.എസ്. ചെയര്‍പഴ്സണ്‍ പി.പി നിഷ, സന്ധ്യ സാദാശിവന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
85 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തോട് അനുബന്ധിച്ച് ടര്‍ഫ്, മഡ് കോര്‍ട്ട്, ഗാലറി, ഓഫീസ്, വിശ്രമ മുറികള്‍ തുടങ്ങി ആധുനീക സൗകര്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. ഗ്രാമത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണ ചുമതല സ്പോര്‍ട്ട്സ് കേരള ഫൗണ്ടേഷനാണ്. ആകെ 70 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നതില്‍ 35 ലക്ഷം രൂപ കേരള സര്‍ക്കാരില്‍ നിന്നും 10 ലക്ഷം രൂപ വീതം നഗരസഭ, എം.പി. ഫണ്ട് എന്നിവയില്‍ നിന്നും 15 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നുമാണ് വകയിരുത്തിയിട്ടുള്ളത്.