ഐ.പി.എല്‍ പതിമൂന്നാം സീസണ് ഇന്ന് തുടക്കം. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്സും ഏറ്റുമുട്ടും. കോവിഡ് സുരക്ഷയുടെ ഭാഗമായി കാണികള്‍ ഇല്ലാതെയാകും മല്‍സരങ്ങള്‍.
ഇനി 53 ദിനങ്ങള്‍ ഐപിഎല്‍ ആഘോഷമാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഏറ്റമുട്ടിയവരാണ് ഇത്തവണ ആദ്യം കൊമ്പുകോര്‍ക്കുക. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും മഹേന്ദ്രസിങ് ധോണിയുടെ ചൈന്നൈ സൂപ്പര്‍കിങ്സും. സുരേഷ് റെയ്നയും ഹര്ഭജന് സിങ്ങുമില്ലാത്ത സിഎസ്കെക്ക് ധോണിയുടെ നായകമികവിലും വാട്സണിലും റായിഡുവും താഹിറിലുമൊക്കെയാണ് പ്രതീക്ഷ. 14 മാസങ്ങള്‍ക്കുശേഷമാണ് ധോണി കളത്തിലിറങ്ങുന്നത്.
മറുവശത്ത് മലിംഗയില്ലാതെയാണ് മുംബൈയുടെ വരവ്. രോഹിത് ശര്‍മ ബാറ്റിങ് ഓപ്പണ്‍ ചെയ്യും. ക്വിന്റണ്‍ ഡി കോക്ക്, പൊള്ളാര്‍ഡ്, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ മുംബൈയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതുന്നു. ഇരുടീമുകളും ഐപിഎല്ലില്‍ ഇതുവരെ 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 16 ലും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു.
ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ധോണിയുടെ കളത്തിലേക്കുള്ള ആദ്യ വരവ് കൂടിയാണിത്. ഈ ആരവങ്ങളൊന്നും നേരിട്ട് ആസ്വദിക്കാന്‍ കഴിയാത്ത നിരാശയിലാണ് കളി ആരാധകര്‍. അതേസമയം, ഐപിഎല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇത്തവണ കലാപരിപാടികളുണ്ടായിരിക്കില്ല. ഒപ്പം കളിക്കിടെ ചിയര്ലീഡേഴ്സുമുണ്ടാവില്ല. കനത്ത സുരക്ഷാവലയത്തിലാണ് സ്റ്റേഡിയവും കളിക്കാരുടെ താമസയിടങ്ങളും.
നാളെ ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സും കിങ്സ് ഇലവന് പഞ്ചാബും ഏറ്റുമുട്ടും.