ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബുള്ളറ്റിന് ഉടന്‍ പുറത്ത് വരും.
സണ്‍റൈസേഴ്സ് ഹൈദരാബാദിലെ കോച്ചിംഗ് സ്റ്റാഫ് അംഗമാണ് മുത്തയ്യ മുരളീധരന്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരന്. 800 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്.