ഐപിഎലിലേക്ക് കണ്ണുനട്ട് ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് പുറത്തായതിനു പിന്നാലെ പന്തു കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയാണ് അര്ജുന് ഐപിഎല്‍ പ്രവേശനത്തില്‍ പ്രതീക്ഷ വച്ചത്.
മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച പൊലീസ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിലായിരുന്നു അര്‍ജുന്റെ ഓള്‍റൗണ്ട് പ്രകടനം. എംഐജി ക്രിക്കറ്റ് ക്ലബിനായി ഇറങ്ങിയ അര്ജുന് 26 പന്തില്‍ 8 സിക്സറുകളും അഞ്ച് ബൗണ്ടറിയും സഹിതം 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബൗളിംഗില്‍ 9 ഓവറില്‍ 40 റണ്‍സ് വഴങ്ങിയ താരം മൂന്ന് വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ ഇസ്ലാം ജിംഖാനയെ എംഐജി ക്ലബ് 194 റണ്‍സിന് തകര്‍ക്കുകയായിരുന്നു.