കല്‍പ്പറ്റ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ താരലേലത്തില്‍ കേരളത്തിന് അഭിമാനമായി വയനാട്ടുകാരി. മാനന്തവാടി ചോയിമൂല സ്വദേശിനി മിന്നു മണിയെയാണ് 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെടുത്തത്. വനിതാ ഐ.പി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി എന്ന പദവിയും ഇനി മിന്നു മണിക്ക് സ്വന്തം.
നിലവില്‍ ഇന്‍ര്‍സോണ്‍ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണമേഖലാ ടീം അംഗമാണ് മിന്നു മണി. ഹൈദരാബാദില്‍ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് മിന്നുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുന്നത്.
ഇന്റര്‍സോണ്‍ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് സോണുമായുള്ള മത്സരത്തില്‍ 73 റണ്‍സുമായി നോട്ടൗട്ടാണ് മിന്നു മണിയുടെ നേട്ടം.