നെടുമ്പാശേരി: ഫിൻലാന്റിൽ വച്ച് നടന്ന 2022 വേൾഡ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ 80 വയസിനും 84 വയസിനും ഇടയിലുള്ള പുരുഷൻമാരുടെ 80 മീറ്റർ,200 മീറ്റർ ഹഡിൽസുകളിൽ ഇരട്ട വെങ്കല മെഡൽ നേടിയ പിറവം മുൻ എം എൽ എ എം ജെ ജേക്കമ്പിന് സ്വീകരണം നൽകി. കേരള സ്റ്റേറ്റ് മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. 1963 ൽ കേരളത്തിലെ ഏക സർവ്വകലാ ശാലയായ കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ 400 മീറ്റർ ഹഡിൽസിൽ റെക്കോഡ് വിജയത്തോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. സീനിയർ സിറ്റിസൺസിനായുള്ള ഏഷ്യൻ മീറ്റിലും ലോക മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണ്ണം നേടിയിരുന്നു.
2006 ൽ സിപിഐ എം സ്ഥാനാർത്ഥിയായി മത്സരിച്ചാണ് നിയമസഭയിൽ എത്തിയത്. സ്റ്റേറ്റ് വൈ:പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എൽദോ എബ്രഹാം (മുൻ എംഎൽഎ ) സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് എം എസ് ജോസഫ്, സ്റ്റേറ്റ് ട്രഷററും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി എം അസൈനാർ,സ്റ്റേറ്റ് ജോ:സെക്രട്ടറി രാജ സുന്ദരൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫെസ്സി മോട്ടി, ഇന്ദിര ജി, പിറവം നഗരസഭാ ചെയർ പേഴ്സൺ ഏല്യാമ ഫിലിപ്പ്, വൈ: ചെയർമാൻ കെ പി സലിം, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ: ബിമ ചന്ദ്രൻ, ആസൂത്രണ സമതി അംഗം സി കെ പ്രകാശ്, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ എം കൈമൾ , വൈസ് പ്രസിഡന്റ് എം.എം. ജോർജ് , മെമ്പറൻമാരായ കെ.കെ.രാജ് കുമാർ, സി.വി. ജോയി, നെവിൻ ജോർജ് , പിറവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ബിമൽ ചന്ദ്രൻ , കാക്കൂർ സഹകരണബാങ്ക് ഡയറക്ടർ വർഗീസ് മാണി തുടങ്ങിയവർ സ്വീകരിയ്ക്കാനെത്തിയിരുന്നു.