ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരവുമായി ബന്ധപ്പെട്ട വാതുവയ്പ് സംഘത്തിലെ എട്ട് പേര് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് എട്ട് പേരെ അറസ്റ്റു ചെയ്തത്. സൂരജ്, രാഹുല്‍, നിലേഷ്, യോഗേഷ്, വിശാല്‍, രാഹുല്‍, സന്ദീപ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്.
ദോഹയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവയ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ്. എട്ട് മൊബൈല്‍ ഫോണുകളും ഒരു ടെലിവിഷനും 8000 രൂപയും മൂന്നു ലക്ഷം രൂപ അക്കൗണ്ടിലും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിന് വാതുവെപ്പ് സംഘത്തിലെ രണ്ട് സ്ത്രീകളടക്കം അഞ്ചു പേരെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലാസുദിയ ഏരിയയിലെ അപാര്‍ട്ട്മെന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 9,500 രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.