ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. വിരാട് കോലിയുടെ നായകത്വത്തില്‍ ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി 20 മത്സരം കൂടിയാണ് ഇത്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തില്‍ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം.
ഇന്നത്തെ മത്സരം പ്രസക്തമല്ലാത്ത സാഹചര്യത്തില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെ ഇന്ന് കളിപ്പിച്ചേക്കും. സ്പിന്നര്‍ രാഹുല്‍ ചഹാറിനെ ടീമില്‍ ഉള്‍പ്പെടുത്തും. ഇഷാന് കിഷനെയും കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.
പരിശീലകന് രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്. ശാസ്ത്രിക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാകും ടീം ഇന്ത്യയുടെ ശ്രമം.