മുംബൈ: ഈ വര്‍ഷത്തെ ഐപിഎൽ മത്സരങ്ങള്‍ ഇന്ത്യയിൽ തന്നെ നടത്താന്‍ തീരുമാനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബിസിസിഐ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാകും മത്സരക്രമം പുറത്തിറക്കുക. മാര്‍ച്ച് 23ന് മത്സരങ്ങള്‍ തുടങ്ങാനാണ് ആലോചനയെന്നും ബിസിസിഐ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കാരണം ഐപിഎൽ വിദേശത്ത് നടത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ ആദ്യഘട്ടമത്സരങ്ങള്‍ യുഎഇയിലും ആണ് നടത്തിയത്.