ട്വന്റി-20 മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായി ഡല്‍ഹി ബാറ്റ്സ്മാന് സുബോധ് ഭട്ടി. ക്ലബ് ക്രിക്കറ്റ് മത്സരത്തിലാണ് ഡല്‍ഹി താരം ഇരട്ടശതകം കടന്നത്. സിംബയ്ക്കെതിരെ ഡല്‍ഹി ഇലവന് ന്യൂവിനായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത സുബോധ് വെറും 79 പന്തുകളില്‍ 205 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
17 ബൗണ്ടറികളും 17 സിക്സറുകളും അടക്കമായിരുന്നു സുബോധിന്റെ ബാറ്റിംഗ്. ഡല്‍ഹി രഞ്ജി താരം കൂടിയായ സുബോധിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ കരുത്തില്‍ ഡല്‍ഹി ഇലവന് ന്യൂ 256 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ആണ് 20 ഓവറില്‍ കുറിച്ചത്. ആദ്യ 17 പന്തില്‍ സെഞ്ചുറി നേടിയ അദ്ദേഹം പിന്നീട് ഇന്നിംഗ്സ് വേഗം കുറയ്ക്കുകയായിരുന്നു.