ഐ.പി.എല്‍ 13ാം സീസണ് യു.എ.ഇയിലെത്തിയ ടീമുകള്‍ ആറു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമാണ് പരിശീലനത്തിന് ഇറങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആറു ദിവസങ്ങളായിരുന്നു അതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആര്. അശ്വിന്.
കഴിഞ്ഞ അഞ്ചാറു മാസമായി ഞാന്‍ വീട്ടില്‍ തന്നെയായിരുന്നെങ്കിലും അപ്പോള്‍ എനിക്കു ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നു. അവിടെ എന്റെ യൂട്യൂബ് ചാനലിന്റെ ജോലികളുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഞാന്‍ രണ്ട് രണ്ടര മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ ‘യു.എ.ഇയില്‍ എത്തിയ ശേഷമുള്ള ആ ആറു ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം ദിനങ്ങളായിരുന്നു. ക്വാറന്റൈനിലെ ആദ്യദിവസം പുറത്തേക്കു നോക്കിയ ഞാന്‍ കണ്ടത് ദുബായ് തടാകമാണ്. ഇപ്പുറത്തു നോക്കിയാലോ, ബുര്‍ജ് ഖലീഫയും. ഇത് സുന്ദരമായ കാഴ്ചയൊക്കെ തന്നെ. പക്ഷേ, എത്രനേരം ഇതും നോക്കിയിരിക്കും? മാത്രമല്ല, അസഹനീയമായ ചൂടും.’
ഇതോടെ സാധാരണ ഗതിയില്‍ രണ്ട് രണ്ടര മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുന്ന ഞാന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ മൊബൈല്‍ ഉപയോഗം ആറു മണിക്കൂറോളമായി. ആകെ രോഗം ബാധിച്ച് ക്ഷീണിച്ച അവസ്ഥയായിരുന്നു. ഒന്നിനും ഉത്സാഹമില്ലായിരുന്നു.’ അശ്വിന് പറഞ്ഞു.
കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ താരമായിരുന്ന അശ്വിന് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ് ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 10-നാണ്.