ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് പോയ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട സംഭവമെന്ന് പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ കീഴടക്കാനായില്ല എന്നതിനാല്‍ ആ ജയം ഏറെ പ്രത്യേകതയുള്ളതായിരുന്നു എന്നും പുതിയ യുവതാരങ്ങള്‍ വരുന്നുണ്ടെന്നത് സന്തോഷമാണെന്നും അസം പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാകിസ്താന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താന് മറികടന്നത്. പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഹമ്മദ് റിസ്വാനുമാണ് പാക് വിജയം അനായാസമാക്കിയത്.
ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (57) മികവിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. രോഹിത് (0), രാഹുല്‍ (3), കോലി എന്നിവരെ വീഴ്ത്തിയ ഷഹീന് അഫ്രീദി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.