ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍. അവസാനത്തെ രണ്ട് ട്വന്റി-20കളില്‍ താരത്തിന് ഇടം ലഭിച്ചില്ല. അതേസമയം, അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റണ്‍സ് നേടിയ ദീപക് ഹൂഡ മൂന്ന് ട്വന്റി-20കള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടു. അയര്‍ലന്‍ഡിനെതിരായ അവസാന ട്വന്റി-20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ജു പരമ്പരയില്‍ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയാസ് അയ്യര്‍ സഞ്ജുവിനു പകരം ടീമില്‍ ഇടം നേടി.
ഇഷാന് കിഷന് മൂന്ന് ട്വന്റി-20കള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെ ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതെ പോയ അര്‍ഷ്ദീപ് സിംഗ് ആദ്യ ട്വന്റി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ അവസാന ഏകദിനം കളിച്ച ഹാര്‍ദിക് ടീമില്‍ തിരികെയെത്തി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമില്‍ തിരികെ വന്നു. ശിഖര്‍ ധവാന് ഏകദിന ടീമിലുണ്ട്.
ആദ്യ ടി-20യ്ക്കുള്ള ടീം: Rohit Sharma (c), Ishan Kishan, Ruturaj Gaekwad, Sanju Samosn, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik
India’s squad for 2nd and 3rd T20I: Rohit Sharma (c), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik
ഏകദിന ടീം: Rohit Sharma (c), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh