കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറൈന്‍ഡ്രൈവില്‍ നടത്തിയ ഉപവാസ സമരം പ്രമുഖ സിനിമതാരത്തിന് വേണ്ടിയെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സമര മുദ്രാവാക്യങ്ങളടക്കം ഒട്ടുമിക്ക പ്രസംഗങ്ങളും എത്തിചേര്ന്നതാകട്ടെ മുന്‍ എസ് പി ജോര്‍ജ്ജിനെതിരെ. ഇതിന് പിന്നില്‍ വന്‍ തിരിമറിയെന്ന് ആക്ഷേപം.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് സ്ഥലം എസ് ഐ ഉള്‍പ്പടെ 4 പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു ജയിലിലാക്കിയ ശേഷം നടത്തിയ സമരം ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറായ എസ് പി എ വി ജോര്ജ്ജിനുമാത്രമെതിരായ സമരമായി മാറിയെന്നതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
കസ്റ്റഡി മരണത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന്റെ ഫോക്കസ് എ വി ജോര്‍ജ്ജിനെതിരെ മാത്രമായി മാറുന്നതിനെതിരെ കോണ്‍ഗ്രസില്‍ നേരത്തെ മുറുമുറുപ്പുണ്ടായിരുന്നു. ദിലീപിന്റെ സുഹൃത്തും നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് വിധേയനുമായ അന്‍വര്‍ സാദത്ത് എം എല്‍ എയാണ് സമരത്തിനും മുന്പില് നിന്നതെന്നതും ശ്രദ്ദേയമാണ്.
ഇതിനിടെ കസറ്റഡി മരണത്തില്‍ പോലീസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചതായി പോലീസിന് സംശയമുണ്ട്. ആലുവ എസ് പി എവി ജോര്‍ജിനെതിരെ ജനവികാരം ഇളക്കി വിടാന്‍ കരുനീക്കം നടത്തിയത് ദിലീപ് ഫാന്‍സാണെന്നാണ് വിലയിരുത്തല്‍. എവി ജോര്‍ജാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒപ്പം ഐ ഗ്രൂപ്പിന്റെ അന്‍വര്‍ സാദത്ത് എം എല്‍ എയെ ചോദ്യം ചെയ്തിരുന്നു…?. ഇതിനുള്ള പ്രതികാരമായിരുന്നു വരാപ്പുഴയിലെ ഇടപെടലെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ ദിലീപിന്റെ വിദേശയാത്രക്കെതിരെ പ്രോസിക്യൂഷന് കോടതിയിലെത്തി കഴിഞ്ഞു.
പ്രതിപക്ഷത്ത് കോണ്‍ഗ്രസ് നയിക്കുന്ന സമരത്തിന് ചുക്കാന്‍ പിടിക്കുന്നത് സിനിമാ സൗഹൃദങ്ങള്‍ ഏറെയുള്ള അന്‍വര്‍ സാദത്താണന്നതും സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംശയത്തിന് ബലം നല്കുന്നു. സമരത്തിന്റെ സ്പോണ്സര് എവിടെയെന്ന ചോദ്യവും ഒരു വിഭാഗമുയര്ത്തുന്നുണ്ട്.