Y.Ansary I
കൊച്ചി:കേരളം ഒന്നടങ്കം കയ്യടിക്കുകയാണ്..തൃപ്തിക്ക് മുന്നില്‍ തൃപ്തി കാണിച്ച വലിയ മനസ്സിന് മുന്നില്‍. ഇത് തൃപ്തി ഷെട്ടി..തൃപ്തി ഷെട്ടി എന്ന ട്രാന്‍സ് ജെന്‍ഡര്‍ സംരംഭക സംരംഭക ലോകത്തിന്റെ മുഴുവന്‍ അഭിമാനമായി മാറുകയാണ്. ജീവിതത്തില്‍ ഏറെ തിരിച്ചടികള്‍ നേരിട്ടിട്ടും സ്വന്തമായി ബിസിനസ് ചെയ്തു വരുമാനം കണ്ടെത്തി ജീവിക്കാന്‍ തൃപ്തി കാണിച്ച മനസ്സിന് മുന്നില്‍ കേരളം ഒന്നടങ്കം കയ്യടിക്കുകയാണ്.ഓണ്‍ലൈന്‍ ജുവല്ലറി ഔട്ട് ലെറ്റുമായി ഈ ടാന്‍സ്ജെന്‍ഡര്‍ സംരംഭക വിപണിയില്‍ സജീവമാവുകയാണ്.
തൃപ്തിയുടെ പുതിയ ചുവട് മാറ്റത്തിന് പിന്നില്‍ ആലുവ എടത്തല അല്‍ അമീന് കോളേജിലെ എംകോം വിഭാഗമാണ്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ വിപണരംഗത്തേക്ക് തൃപ്തിയെ കൈപിടിച്ചു കൊണ്ട് വന്നത് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അവരാണ് വെബ്സൈറ്റ് ഉണ്ടാക്കി കോളേജില്‍ നടന്ന ചടങ്ങില്‍ തൃപ്തിക്ക് കൈമാറിയത്. ഓണ്‍ലൈന്‍ സ്റ്റാള്‍ www.thripthi.in എന്ന വെബ് ലിങ്കില്‍ ന്ദര്ശിക്കാം.ഇനി, ഓണ്‍ലൈനിലൂടെ തൃപ്തി ഉണ്ടാക്കുന്ന ഹാന്‍ഡ്മെയ്ഡ് ആഭരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്.
മുത്തുകള്‍, കല്ലുകള്‍ എന്നിവ ഉപയോഗിച്ച് വള, മാല, കമ്മല്‍ തുടങ്ങിയ ആഭരങ്ങള്‍ ഉണ്ടാക്കുന്ന തൃപ്തി ഷെട്ടി എക്സിബിഷനുകള്‍, ഗ്രൗണ്ട് സെയില്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് തന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത്.ഇപ്പോഴിതാ തന്റെ സംരംഭത്തെ ഓഫ് ലൈനില്‍ നിന്നും ഓണ്‍ലൈനിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് തൃപ്തി.
കേരളത്തില്‍ നിന്നും മുദ്ര ലോണ്‍ ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ആണ് തൃപ്തി ഷെട്ടി. രണ്ടാഴ്ച മുന്‍പാണ് തൃപ്തിക്ക് മുദ്ര ലോണ്‍ ലഭിച്ചത്. കരകൗശലവസ്തുക്കളും ആഭരങ്ങളും മറ്റും ഉണ്ടാക്കി വില്‍ക്കുകയും പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന തൃപ്തിക്ക് ബിസിനസ് വിപുലീകരണം നടത്തുന്നതിനായാണ് വായ്പ നല്‍കിയിരിക്കുന്നത്.എറണാകുളം എം ജി റോഡിലെ എസ് ബി ഐ ബ്രാഞ്ചില്‍ നിന്നുമാണ് തൃപ്തിക്ക് ഒരു ലക്ഷം രൂപയുടെ വായ്പ ലഭിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ജീവിക്കാനുള്ള വഴി കാണിച്ചു കൊടുക്കുകയാണ് തൃപ്തി .