കൊച്ചി: ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നതിനാലാണ് അന്വേഷണം ആഴശ്യപ്പെടുന്നതെന്ന് അമ്മ പറഞ്ഞു. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണന്നും അവര്‍ പറഞ്ഞു.
തന്റെ മകന് നീതി ലഭിക്കണം, നീതി തേടി ഏതറ്റംവരെയും പോകുമെന്ന് അമ്മ ശ്യാമള പറഞ്ഞു.
ശ്രീജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഭാര്യ അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ എത്തിക്കാതിരിക്കാനും ശ്രമിച്ചുവെന്നും ആരോപിച്ചു. കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്ത് മൊഴി നല്‍കിയിരുന്നു.
സിവില്‍ വേഷത്തിലെത്തിയ രണ്ടു പോലീസുകാര്‍ മര്‍ദ്ദിച്ചു. വീടിനു സമീപത്തു വെച്ചാണ് മര്‍ദ്ദിച്ചതെന്നും ശ്രീജിത്തിന്റെ മൊഴി നല്‍കിയിരുന്നു.ആശുപത്രിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്സായിരുന്നു. ഇവരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. ഈ സാഹചര്യത്തില്‍ ആര്‍ടിഎഫ് പിരിച്ചു വിട്ടിരുന്നു.