ഇടുക്കി :അവന് ജനത്തില്‍ എളിയവര്‍ക്ക് വേണ്ടി വാദിക്കട്ടെ,ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ. ഈ ബൈബിള്‍ വചനം ജീവിത്തതില്‍ പകര്‍ത്തുകയാണ് അഭിഭാഷകയായ സിസ്റ്റര്‍ ജോസിയ. തൊടുപുഴയിലെ പാവങ്ങളുടെ കണ്‍കണ്ട ദൈവമായ. മുട്ടം കോടതിയിലെ അഡ്വ. സിസ്റ്റര്‍ ജോസിയ നിര്‍ധനര്‍ക്ക് വേണ്ടി ഫീസ് വാങ്ങാതെ കേസുകള്‍ നടത്തി തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.തൊടുപുഴ വെള്ളിയാമറ്റത്ത് നിന്ന് 12 വര്‍ഷം മുന്‍പാണ് ജോസിയ സിസ്റ്റേഴ്സ ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് എന്ന് സന്യാസി സമൂഹത്തില്‍ അംഗമാകുന്നത്.
അരക്ഷിതരും ആലംബഹീനര്‍ക്കുമായുള്ള പ്രവര്‍ത്തനം, നിയമപരമായി അവര്‍ക്ക് കിട്ടേണ്ടത് വാങ്ങി കൊടുക്കണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചുവെന്ന് സിസ്റ്റര്‍ സിസ്റ്റര്‍ ജോസിയ രാഷ്ട്രദീപത്തോട് പറഞ്ഞു. രണ്ടര വര്‍ഷം മുന്‍പ് നിയമപഠനം പൂര്‍ത്തിയാക്കി, അഭിഭാഷക വൃത്തിയിലേക്ക് കടന്നു. പണമില്ലാത്തതിന്റെ പേരില്‍ ഒരു കക്ഷിയെയും സിസ്റ്റര്‍ മടക്കി അയച്ചിട്ടില്ല. സേവനത്തിന് ഫീസും നിശ്ചയിച്ചിട്ടില്ല.
രണ്ടു വര്‍ഷത്തിനിടെ 13 കേസ്സുകളില്‍ അഭിഭാഷക കമ്മീഷനായും പ്രവര്‍ത്തിച്ചു. നിയമ സഹായം പണത്തിന്റെ പേരില്‍ ആര്‍ക്കും നിഷേധിക്കപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനുറച്ച്, സേവനം തുടരുകയാണ് അഡ്വ.സിസ്റ്റര്‍ ജോസിയ.