ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്കി തുടങ്ങി. ‘വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ് ‘ ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ കമ്പനി പറഞ്ഞു.
തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങള്‍ പങ്കുവെക്കാം ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. അടുത്ത മാസം എട്ടിനാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരിക. നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുക.
അതേസമയം വാട്സ്ആപ്പിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.