നഗരസഭ അക്രമങ്ങളില്‍ ഭരണപക്ഷത്തെ ന്യായികരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും
സിപിഐ ബ്രാഞ്ച് സെക്രട്ടറികൂടിയായ കൗണ്‍സിലര്‍ സെബി സണ്ണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നല്ല വ്യക്തിത്വമുള്ള ആള്‍ക്ക് നല്ല നിലപാടുകള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് സെബി. മറ്റുള്ളവര്‍ക്ക് വേണ്ടി എന്റെ നിലപാടുകള്‍ മാറ്റാന്‍ ഉള്ളതല്ല. കൊലക്കുറ്റത്തിന് കേസെടുത്താല്‍ ഒരാള്‍ ഒരിക്കലും ഒരു കൊലയാളി ആകണമെന്നില്ലന്നും സെബി. തനിക്ക് നേരെ ഭീക്ഷണിമുഴക്കുന്നവരോട് സഹതാപം മാത്രമെന്നും സെബി. സിപിഐക്കാരിയായി തുടരും. പാര്‍ട്ടി തീരുമാനങ്ങള്‍ക്കൊപ്പമാണ് താനെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി എന്റെ നിലപാടുകള്‍ മാറ്റാന്‍ ഉള്ളതല്ലെന്നും സെബി പറഞ്ഞു. മാപ്പ്?? എന്ന് കുറിച്ചുകൊണ്ടാണ് സെബി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നല്ല വ്യക്തിത്വമുള്ള ആള്‍ക്ക് നല്ല നിലപാടുകള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ മറ്റുള്ളവര്‍ക്ക് വേണ്ടി എന്റെ നിലപാടുകള്‍ മാറ്റാന്‍ ഉള്ളതല്ല. കൊലക്കുറ്റത്തിന് കേസെടുത്ത് ഒരാള്‍ ഒരിക്കലും ഒരു കൊലയാളി ആകണമെന്നില്ല നമുക്ക് കോടതിയും നിയമവും പോലീസും എല്ലാം ഉണ്ട് .നിയമം കയ്യിലെടുക്കാനും വളച്ചൊടിയ്ക്കാനും ആര്‍ക്ക് അധികാരം ?. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി നിയമങ്ങള്‍ മാറ്റാന്‍ ഉള്ളതല്ല. നിഷ്പക്ഷമായ നിലപാടെടുത്ത്തിന്റെ പേരില്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്ന ഒരു ഭീഷണി ഒരുപാടു ,പലവിധത്തില്‍ വന്നിട്ടുണ്ട് . എന്റെ പ്രിയപ്പെട്ട സഖാക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ , ഇക്കാലമത്രയും ഞാന്‍ ജനിച്ച നാട്ടില്‍ എനിക്ക് ജീവിക്കാന്‍ അറിയാമെങ്കില്‍ ഇനി അങ്ങോട്ടും ഞാന്‍ ജീവിക്കും. പൊതു പ്രവര്‍ത്തനം നടത്താന്‍ വേണ്ടി രാഷ്ട്രീയം ഒന്നും വേണമെന്നില്ല , നല്ലൊരു മനുഷ്യന് ആയാല്‍ മതി , മനുഷ്യരെ മനസ്സിലാക്കുവാനുള്ള മനസുണ്ടായാല്‍ മതി . എന്നെ തിരഞ്ഞെടുത്ത ജനങ്ങളോടാണ് എനിയ്ക്കു പ്രതിബദ്ദത.
ജനസേവനത്തിനു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ പരിപാവനമായ കൗണ്‍സിലില്‍ കേവലം ഒരു വ്യക്തിയുടെ അധികാരമോഹത്തെ കൂട്ടുപിടിച്ചു കോലാഹലങ്ങള്‍ ഉണ്ടാക്കി മുതലെടുക്കുന്നതിനു കൂട്ടുചേരുവാന്‍ എന്നിലെ പൊതുപ്രവര്‍ത്തക അനുവദിയ്ക്കുന്നില്ല. രാഷ്ട്രീയത്തെ ചൂതാട്ടമായും സ്വാര്‍ത്ഥതയുടെ പര്യായമായും കാണുവാന്‍ ഞാനെന്ന പൊതുപ്രവര്‍ത്തകയ്ക്ക് ആകില്ല .
മാപ്പ് ??
എളിമയോടെ , ഏറെ ദുഖത്തോടെ ,
സെബി കെ സണ്ണി
കൗണ്‍സിലര്‍
മുവാറ്റുപുഴ നഗരസഭ
https://www.facebook.com/sebymuvattupuzha