മൂവാറ്റുപുഴ: നഗരവികസനത്തെ ചൊല്ലി എല്‍ദോ എബ്രഹാം എംഎല്‍എയും മുന്‍ എംഎല്‍എമാര്‍ രക്ഷാധികളായ നഗരവികസന കൂട്ടായ്മ മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷനും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഇക്കുറി കെ.എസ്ആര്‍ടി സ്റ്റാന്റിലെ ടൈല്‍ വിരിക്കലാണ് എല്‍ദോ എബ്രഹാം എംഎല്‍എയെ ചൊടിപ്പിച്ചത്. ഇതോടെ രൂക്ഷമായ ഭാഷയില്‍ പ്രതീകരിച്ച് എംഎല്‍എ ഫെയ്സ് ബുക്കിലെത്തി.
ചില തല്‍പ്പരകക്ഷികളും തട്ടിക്കൂട്ട് സംഘടനകളും മൂവാറ്റുപുഴയിലെ വിവിധ വികസന പദ്ധതികളുടെ മൊത്തക്കച്ചവടക്കാരാകാന് നോക്കിയാല്‍ ജനം അത് പുച്ഛിച്ച് തള്ളും. വികസനത്തിന്റെ പേരില്‍ ധാര്‍മ്മികത തെല്ലും ഇല്ലാത്തവര്‍ തങ്ങളാണ് വികസന നായകര്‍ എന്നിലര്‍ പ്രചരിപ്പിക്കുകയാണന്നും എംഎല്‍എ പറഞ്ഞു.
നിയമവും ചട്ടവും പറയുന്നവര്‍ അവനവനിലേക്ക് വിരല്‍ ചൂണ്ടാന്‍ തയ്യാറാവണമെന്നും എംഎല്‍എയുടെ കുറിപ്പിലുണ്ട്. അതേസയം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എംഎല്‍എയുടെ പോസ്റ്റും വിമര്‍ശിക്കപ്പെടുകയാണ്.
അതേസയം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എംഎല്‍എയുടെ പോസ്റ്റും വിമര്‍ശിക്കപ്പെടുകയാണ്.
കുറിപ്പിങ്ങനെ……
മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി.ബസ് സ്റ്റേഷന് തുറന്നത് LDF സര്‍ക്കാര്‍ ….ചില തല്‍പ്പരകക്ഷികളും തട്ടിക്കൂട്ട് സംഘടനകളും മൂവാറ്റുപുഴയിലെ വിവിധ വികസന പദ്ധതികളുടെ മൊത്തക്കച്ചവടക്കാരാകാന് നോക്കിയാല്‍ ജനം അത് പുച്ഛിച്ച് തള്ളും. മഞ്ഞപ്പത്രം കൊണ്ട് മാത്രം സ്വജീവിതം പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്നവരും, ചീഞ്ഞ രാഷ്ട്രീയം കളിക്കുന്നവരും ഓര്‍ക്കുക ഇത് മൂവാറ്റുപുഴയാണ്. വികസനത്തിന്റെ പേരില്‍ ധാര്‍മ്മികത തെല്ലും ഇല്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്നു തങ്ങളാണ് വികസന നായകര്‍ എന്ന് .നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലെ നികൃഷ്ടജീവികള്‍ മാത്രം. ജനങ്ങള്‍ക്കൊപ്പം ജീവിക്കുക അതത്ര എളുപ്പം അല്ല. അതിന് പൊതുപ്രവര്‍ത്തനത്തിന്റെ നല്ല പാഠങ്ങള്‍ അറിയണം. നിയമവും ചട്ടവും പറയുന്നവര്‍ അവനവനിലേക്ക് വിരല്‍ ചൂണ്ടാന്‍ തയ്യാറുണ്ടോ?
പ്രളയകാലത്ത് എവിടായിരുന്നു നിങ്ങള്‍ ? ഷോ കാണിക്കുന്ന ഒരു തരം വികസനം ഉണ്ടല്ലൊ അത് വെള്ളത്തിലെ കുമിളകള്‍ മാത്രം.
ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വന്ന ശേഷം ഗടഞഠഇ സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 4 കോടി രൂപ ചെലവഴിച്ചു.4 പില്ലര്‍ പണിതാല്‍ ബസ് സ്റ്റാന്റ് ആകുമോ ?????
100 ൂെളെേടെല് ചെയ്താല്‍ ബസ്റ്റാന്റ് നിങ്ങളുടെ സ്വന്തമാകുമോ????
4 പേജ് പേപ്പറില്‍ നിവേദനം തയ്യാറാക്കിയാല്‍ വികസനം സാധ്യമോ????
കെഎസ്ആര്‍ടിസി സ്്റ്റാന്റ് നിര്‍മ്മാണം ഭാഗികമായി പൂര്‍ത്തിയാക്കി അടുത്തിടെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ഇവിടെ രൂക്ഷമായ പൊടിശല്യം യാത്രക്കാരെയും ജീവനക്കാരെയും വലച്ചു. പൊടിശല്യം ഒഴിവാക്കാന്‍ യാതൊരു പദ്ധതിയും എത്തിയില്ല. ഇതോടെയാണ് മുന്‍ എംഎല്‍എമാരായ ഗോപികോട്ടമുറിക്കലും ബാബുപോളും ജോസഫ് വാഴക്കനും ജോണിനെല്ലൂരും മുഖ്യ രക്ഷാധികാരികളായ മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷന് (എംഡിഎ) ടൈല്‍ വിരിച്ചു നല്കാന് തീരുമാനിച്ചത്.
എംഡിഎ ഭാരവാഹികള്‍ വിവരം എംഎല്‍എയെ ധരിപ്പിച്ചു. പണിനടക്കുന്ന പലഘട്ടത്തിലും എല്‍ദോ എബ്രഹാം എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.ഇതിനിടെ ടൈല്‍ വിരിക്കല്‍ എംഡിഎ തീര്‍ക്കുകയും ചെയ്തു. പൊടി ശല്യമൊഴിവാക്കാന്‍ എംഡിഎ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകയായി അംഗീകരിക്കപ്പെട്ടു. ഇലക്ഷന് കാലമായതോടെ ഇതിന് രാഷ്ട്രീയ പ്രചരണവും ലഭിച്ചു. അവകാശങ്ങളും വാദപ്രതിവാദങ്ങളും രൂക്ഷമായതോടെ അവാശികളായി ചില രാഷ്ട്രീയക്കാരെത്തി. ഇതിനിടെ ചിലര്‍ എംഡിഎയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണന്ന് ചൂണ്ടിക്കാട്ടിയതോടെ എംഎല് അനുകൂലികള്‍ വെട്ടിലായി. ഇതോടെയാണ് രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ രംഗത്തെത്തിയത്. ഇവിടേക്ക് ആവശ്യമായ ഇല്ക്ടിക്ക് വര്‍ക്കുകളും ഫാനുകള്‍,ലൈറ്റുകള്‍ അടക്കം ഉപകറണങ്ങളും, കസേരകളും നല്കിയതും മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷന് ആണത്രെ.
ഒരുകോടി 75ലക്ഷം രൂപയാണ് കരാറുകാരന് നല്‍കാനുള്ളത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലും ഉദ്ധ്യോഗസ്ഥര്‍ തയ്യാറാവാത്തതും ദുരൂഹമാണ്.