രാഷ്ട്രീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ നിരുത്സാഹപ്പെടുത്തുമെന്ന് ഫേസ്ബുക്ക്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് നടപ്പിലാക്കിയ നയമാണ് ലോകവ്യാപകമായി നടപ്പിലാക്കുന്നത്. ഫേസ്ബുക്കിന്റെ നാലാംപാദ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് ഫീഡില്‍ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഡോണാള്‍ഡ് ട്രംപ് പോസ്റ്റിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയതും ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ്.
അമേരിക്കയില്‍ ഫലപ്രദമായി നടപ്പിലാക്കിയ നയം ലോകവ്യാപകമാക്കുകയാണ് ഫേസ്ബുക്ക്. പൊതുജനങ്ങള്‍ രാഷ്ട്രീയ പ്രതിവാദങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് നയപ്രഖ്യാപനം നടത്തിക്കൊണ്ട് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
പുതിയ തീരുമാന പ്രകാരം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കില്ല. രാഷ്ട്രീയ ഉളളടക്കമുളള പോസ്റ്റുകളെ നിലനിര്‍ത്തുന്നതോ നീക്കം ചെയ്യുന്നതോ സംബന്ധിച്ച തീരുമാനം ഫേസ്ബുക്കിന്റെ സ്വതന്ത്ര നിരീക്ഷണ സമിതിയാവും എടുക്കുക.