മുവാറ്റുപുഴ: നഗരസഭക്കും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നഗരസഭയിലെ പടലപിണക്കങ്ങളും അസൈ്വരാസ്യങ്ങളും മറനീക്കി പുറത്തുവന്നതോടെയാണ് ജില്ലാ സെക്രട്ടറി റംഷാദ് റഫീക്കിന്റെ എഫ്.ബി പോസ്റ്റ്്. കൂട്ടു ഉത്തരവാദിത്വം ഇല്ലാതെയാണ് പല കാര്യങ്ങളും നടപ്പിലാക്കുന്നതെന്ന് റംഷാദ് പറയുന്നു. പ്രമീള പാര്‍ട്ടിയോട് ചെയ്യുന്നതും പാര്‍ട്ടി പ്രമീളയോട് ചെയ്യുന്നതും ശരിയല്ലാ എന്നതാണ് തന്റെ നിലപാടെന്നും റംഷാദ് വ്യക്തമാക്കുന്നു. സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയത പറഞ്ഞ് വിജയിപ്പിച്ച കൗണ്‍സിലറെ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരെക്കൊണ്ട് പിന്തുണപ്പിച്ചത് തന്നെ കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും അദ്ധേഹം പറയുന്നു
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മുവാറ്റുപുഴ നഗരസഭയില്‍ ഇപ്പോള്‍ നടക്കുന്നത് ആരെയും വെട്ടി സ്വന്തം കസേര നിലനിര്‍ത്തുക എന്ന കുടില തന്ത്രം ആണ് , UDF ന് മേല്‍ കൈ കിട്ടിയത് മുതല്‍ ഇത് പ്രകടമായി തന്നെ നഗരസഭയില്‍ കാണുന്നുണ്ട് , ചിലര്‍ക്ക് ഇരിപ്പിടം ലഭിക്കുന്നതിന് മറ്റു ചിലരെ ഒഴിവാക്കുക എന്നത് ആണ് ഇന്ന് നഗരസഭയില്‍ നടക്കുന്നത്. കൂട്ടു ഉത്തരവാദിത്വം ഇല്ലാതെയാണ് പല കാര്യങ്ങളും നടപ്പിലാക്കുന്നത് , സാധാരണക്കാരെ കബളിപ്പിച്ച് അവരുടെ കൈയ്യടിക്ക് വേണ്ടി പ്രായോഗികമായി നടപ്പിലാക്കുവാന്‍ പറ്റാത്ത കാര്യങ്ങള്‍ പൊതുജനത്തിന് മുമ്പില്‍ അവതരിപ്പിക്കുകയും പിന്നീട് അവയില്‍ നിന്ന് പിന് തിരിയുകയും ചെയ്യുക എന്നത് ആണ് നിലവില്‍ മുനിസിപ്പാലിറ്റിയില്‍ നടക്കുന്നത് , മുന്‍സിപ്പല്‍ കെട്ടിടങ്ങളില്‍ ഉപ വാടകക്ക് ഇരിക്കുന്നവരോട് നിങ്ങള്‍ ഉടന്‍ നഗരസഭയില്‍ വരൂ അത്തരം കെട്ടിടങ്ങള്‍ സ്വന്തം പേരില്‍ മാറ്റി വാടകക്കാര്‍ ആകൂ എന്ന് പറയുന്നതും പിന്നീട് ടി തിരുമാനത്തില്‍ നിന്നും പിന്മാറിയതും ഈ എടുത്ത് ചാട്ടത്തിന്റെ അനന്തരഫലം ആണ് , RSS ഉം വിശ്വ ഹിന്ദുപരിക്ഷത്തും വര്‍ഗീയത പറഞ്ഞ് വിജയിപ്പിച്ച ഒരു കൗണ്‍സിലറിനെ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരെക്കൊണ്ട് പിന്തുണപ്പിച്ചത് തന്നെ കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ക്ക് എതിരാണ് എന്ന് എല്ലാവര്ക്കും അറിയാം പക്ഷെ രാജാവിനെ നോക്കി താങ്കള്‍ നഗ്നനാണ് എന്ന് പറയുവാന്‍ മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും ധൈര്യം ഇല്ലാതെ പോയി എന്നത് ആണ് വസ്തുത, പാര്‍ട്ടിയിലും വലുതാണ് അധികാരം എന്ന് ധരിക്കുന്നവരാണ് ഈ അധമ പ്രവൃത്തികള്‍ക്ക് എല്ലാം കാരണം. പ്രമീള പാര്‍ട്ടിയോട് ചെയ്യുന്നതും പാര്‍ട്ടി പ്രമീളയോട് ചെയ്യുന്നതും ശരിയല്ലാ എന്നതാണ് എന്റെ നിലപാട്