മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച 25കാരിയെ പൊലീസ് പിടികൂടി. അര്‍ദ്ധരാത്രിയില്‍ റോഡിലൂടെ വരുന്ന കാര്‍ ട്രാക്കിലേക്ക് പ്രവേശിച്ച ശേഷം ട്രാക്കിലൂടെ ഓടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്പെയിനിലെ മലാഗയിലാ് സംഭവം നടന്നത്.
അര്‍ദ്ധരാത്രിയില്‍ ഏകദേശം ഒന്നരക്കിലോമീറ്റര്‍ മെട്രോ ട്രാക്കിലൂടെയാണ് യുവതി കാര്‍ ഓടിച്ചത്. കിലോമീറ്ററുകള്‍ ഓടിയ ശേഷം ഒരു ടണലിനു മുന്നില്‍ മൂന്നു ടയറും പൊട്ടി കുടുങ്ങിയതിന് ശേഷമാണ് യുവതി കാര്‍ നിര്‍ത്തിയത്. ട്രാക്കിലൂടെ ഓടുന്ന കാറിനെ നിര്‍ത്താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷേ നിര്‍ത്താതെ കാര്‍ പാഞ്ഞു. ഒടുവില്‍ ടയര്‍ പൊട്ടി കുടുങ്ങിയതോടെ കാര്‍ നിര്‍ത്തി യുവതി പുറത്തിറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.
യുവതിയുടെ രക്തപരിശോധനയില്‍ അനുവദനീയമായതിലും മൂന്നു മടങ്ങ് കൂടുതലായിരുന്നു മദ്യത്തിന്റെ അളവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡ് സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ട്രാക്കുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങിയതു കാരണം രണ്ടു മണിക്കൂറോളം ട്രെയിന്‍ സര്‍വീസുകള്‍ വൈകിയെന്നും വളരെ സമയം പണിപ്പെട്ടാണ് വാഹനം ട്രാക്കില്‍ നിന്നും നീക്കം ചെയ്തതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.