തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്. ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ശബരീനാഥന്റെ പ്രതികരണം. ഇനി കോടതിയേയും ബഹിഷ്കരിക്കുമോ എന്നായിരുന്നു ശബരീനാഥന്റെ ചോദ്യം.
നരത്തെ സംഭവത്തില്‍ ഇ പി ജയരാജനെതിരേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടപടിയെടുത്തിരുന്നു. ഇ പി ജയരാജന് മുന്ന് ആഴ്ചത്തെ വിലക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏവിയേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള ലെവല്‍ ഒന്ന് കുറ്റങ്ങളും, ഇ പി ജയരാജന് ലെവല്‍ രണ്ട് കുറ്റവുമാണ് നടത്തിയതെന്നായിരുന്നു ഇന്‍ഡിഗോ എയല്‍ലൈന്‍സിന്റെ കണ്ടെത്തല്‍. കമ്പനിയുടെ വിലക്കിന് പിന്നാലെ താന്‍ ഇന്‍ഡിഗോ എയല്‍ലൈന്‍സ് ബഹിഷ്കരിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചിരുന്നു. ഇതേ മാതൃകയില്‍ ഇനി കോടതിയേയും ബഹിഷ്കരിക്കുമോ എന്നായിരുന്നു ശബരീനാഥന്റെ ചോദ്യം.