ട്വിറ്റർ പൂർണമായും എക്സ്.കോമിലേക്ക് മാറിയെന്ന് ഇലോൺ മസ്ക്. സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാൻഡിങ്ങും എക്സ് എന്നാക്കിയെങ്കിലും ഡൊമെയിൻ Twitter.com ആയാണ് തുടർന്നത്. കമ്പനിയുടെ എല്ലാ പ്രധാന സംവിധാനങ്ങളും ഇപ്പോൾ x.comലേക്ക് മാറ്റിയിരിക്കുകയാണ് മസ്ക്.എക്സിന്റെ യുആർഎൽ ഇനിമുതൽ x.com എന്നാകും
എന്നാൽ വെള്ളിയാഴ്ച മുതൽ x.com ലാണ് എക്സ് പ്രവർത്തിക്കുന്നത്. എന്നാൽ ചില ബ്രൗസറുകളിൽ ഇപ്പോഴും Twitter.com ലാണ് എക്സ് പ്രവർത്തിക്കുന്നത്. 2023 ജൂലായിലാണ് ട്വിറ്റർ എക്സ് ആയി മാറിയത്. ആപ്പിന്റെ പേര് മാറ്റം ഉൾപ്പടെ പല മാറ്റങ്ങളും മസ്ക് കൊണ്ടുവന്നിരുന്നെങ്കിലും ഇത് വരെ ഡൊമെയ്ൻ നാമം twitter.com എന്ന് തന്നെ ആയിരുന്നുശതകോടീശ്വരനായ ഇലോൺ മസ്ക് 2022 അവസാനത്തോടെയാണ് ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങിയത്. കഴിഞ്ഞ ജൂലൈയിലാണ് X-ലേക്ക് റീബ്രാൻഡ് ചെയ്തത്.