”ചോദ്യം :- കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കുക…
ഉത്തരം:- ഈ കവിത ഞാന്‍ നന്നായിട്ട് ആസ്വദിച്ചു…
ചോദ്യം:- അനന്തു ചെയ്ത പ്രവര്‍ത്തിയേകുറിച്ച് നിങ്ങള്‍ക്കെന്ത് തോന്നുന്നു. കുറിപ്പായെഴുതൂ…
ഉത്തരം :- എനിക്ക് നല്ല അഭിപ്രായമാണ് ഇതിനേക്കുറിച്ച്…
ഈ അക്കുവിന്റെ മലയാളവും സ്കൂളിലെ മലയാളവും ടാലിയായിപ്പോവുമെന്നെനിക്ക് തോന്നുന്നില്ല…”
നാലാം ക്ലാസുകാരനായ മകന്റെ ഉത്തരക്കടാലാസിനെക്കുറിച്ച് ഒരമ്മ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് മുകളില്‍ പറഞ്ഞത്. വായിച്ചവരെയെല്ലാം ചിരിപ്പിച്ച ഈ വൈറല്‍ ഉത്തരക്കടലാസിന് പിന്നില്‍ അമന് ഷസിയ അജയ് എന്ന നാലാം ക്ലാസുകാരനാണ്.
കവിതക്ക് ആസ്വാദനക്കുറിപ്പ് എഴുതാന്‍ ചോദിച്ച ചോദ്യത്തിന് അക്കു എന്ന് വിളിപ്പേരുള്ള അമന്റെ ഉത്തരമിങ്ങനെയാണ്. ”എനിക്ക് രാമകൃഷ്ണന് സാറുടെ തൂലിക എന്ന കൃതിയിലുള്ള പുഞ്ചിരി എന്ന കവിത ഇഷ്ടപ്പെട്ടു. ഞാന്‍ നന്നായിട്ട് ആസ്വദിച്ചു.’
നാടോടിക്കുട്ടിയെ എഴുത്തും വായനയും പഠിപ്പിച്ച അനന്തു എന്ന കുട്ടിയുടെ പ്രവര്‍ത്തിയെക്കുറിച്ച് അമന് തോന്നുന്നത് ഇതാണ്, ”എനിക്ക് നല്ല അഭിപ്രായമാണ് ഇതിനെക്കുറിച്ച്, അനന്തു നല്ല കുട്ടിയാണ്. ഞാനാണ് അനന്തുവിന്റെ ഭാഗത്ത് എങ്കില്‍ ഞാനും ഇങ്ങനെ തന്നെയായിരിക്കും ചെയ്യുക”.