വൈറലായ പാകിസ്ഥാന് ഗായകന് ചാഹത് ഫത്തേ അലി ഖാന് വന്‍ തിരിച്ചടി. ഇദ്ദേഹത്തിന്റെ വൈറലായ ഗാനം ‘ബഡോ ബാഡി’ യുട്യൂബ് നീക്കം ചെയ്തു. പ്രശസ്ത പാകിസ്താനി ഗായിക നൂർ ജഹാന്റെ ഗാനത്തിന്റെ കവർ സോങ്ങായ ചാഹത് ഫത്തേയുടെ ഗാനത്തിന് പകർപ്പവകാശ ലംഘനം നടത്തിയതിന്റെ പേരിലാണ് നീക്കം ചെയ്തത്.ഒരു മാസത്തിനുള്ളിൽ 28 ദശലക്ഷത്തിലധികം വ്യൂ ഈ ഗാനം നേടിയിരുന്നു1973-ൽ പുറത്തിറങ്ങിയ “ബനാർസി തഗ്” എന്ന ചിത്രത്തിന് വേണ്ടി നൂർ ജഹാൻ അവതരിപ്പിച്ച “ബഡോ ബാഡി” എന്ന ഗാനത്തിന്റെ കവര്‍ പതിപ്പായിരുന്നു ചാഹത് ഫത്തേ അലി ഖാന് അവതരിപ്പിച്ചത്.
നിരവധി മീമുകളിലൂടെ പ്രശസ്തനായ ആളാണ് ചാഹത് ഫത്തേ അലി ഖാൻ. ടോക്ക് ഷോകളിലൂടെയും പ്രത്യേക പരിപാടികളിലൂടെയും ശ്രദ്ധേയനായ ചാഹത്ത് ഒരു മുന്‍ ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ്.2020 ലെ കൊവിഡ് സമയത്ത് ചാഹത് ഫത്തേ അലി ഖാൻ പാകിസ്ഥാനിൽ അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ നിരവധി മീമുകള്‍ക്ക് കാരണമായിരുന്നു. കവർ സോങ് പാടി ഒരു ക്ലാസിക് ഗാനത്തിനെ നശിപ്പിച്ചു എന്നടതക്കം നിരവധി പ്രതികരണങ്ങളെത്തിയിരുന്നെങ്കിലും പിന്നീട് ഈ പാട്ട് റീൽസിലടക്കം ട്രെൻഡായിരുന്നു.