പ്രമുഖ സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ സാങ്കേതിക തടസ്സം നേരിട്ടതായി ഉപഭോക്താക്കളുടെ പരാതി. ഏകദേശം ഒരു മണിക്കൂറോളമാണ് ട്വിറ്റര്‍ നിശ്ചലമായത്. ട്വിറ്റര്‍ തുറക്കുമ്പോള്‍ ‘something went wrong, but don’t fret- let’s give another shot’ എന്ന സന്ദേശമാണ് പ്രത്യക്ഷപ്പെട്ടതെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
അതിനിടെ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ അന്‍പത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചു വിടുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. 3,378 ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ആഗോളതലത്തില്‍ പിരിച്ചുവിടല്‍ വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നും മസ്ക് നിര്‍ദ്ദേശിച്ചു.
ഇതിനുമുന്നേ ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ടിനു ബ്ലൂടിക്ക് ലഭിക്കണമെങ്കില്‍ പണം നല്കണമെന്നുള്ള വിവാദപരമായ തീരുമാനവുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. കൂടാതെ ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന പല സേവനങ്ങള്‍ക്കും പണം ഈടാക്കാനൊരുങ്ങിയിരുന്നു.