വളര്‍ത്തുനായകളെ രക്ഷിക്കാന്‍ സ്വന്തം ജീവന് പണയം വെച്ച് കരടിയോട് എതിരിടുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്റെ വളര്‍ത്തു നായകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന കരടിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോ ടിക് ടോകിലൂടെയാണ് ആദ്യം കാഴ്ചക്കാരിലെക്കെത്തിയത്. പിന്നീട് വളരെ പെട്ടെന്ന് വീഡിയോ വൈറലാവുകയായിരുന്നു.
വീഡിയോയില്‍ കരടിയും അവളുടെ രണ്ട് കുട്ടികളും വീടിന്റെ പൂന്തോട്ടത്തിന് സമീപമുള്ള മതിലിലൂടെ നടക്കുന്നത് കാണാം. ഇത് കണ്ട് നായകള്‍ കുരച്ചു കൊണ്ട് ഓടിയടുക്കുകയും അമ്മക്കരടി നായകളെ ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. പെട്ടെന്ന് തന്നെ വീടിനുള്ളില്‍ നിന്നും ഒരു യുവതി പുറത്തേക്കോടുന്നതും കരടിയെ മതിലില്‍ നിന്നും തള്ളിത്താഴെയിടുന്നതും കാണാം.
വീഡിയോ കണ്ടവര്‍ യുവതിയെ പ്രശംസ കൊണ്ട് മൂടുകയാണ്. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചേ മതിയാകൂ എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
This is crazy af omg pic.twitter.com/Sh14yVD9Eu
— Bria Celest (@55mmbae) June 1, 2021