ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിംഗ് ആപ്പായ വാട്സാപ്പ് ഫേസ്ബുക്കിന് സമാനമായി വാട്സാപ്പ് ഫോര്‍ ബിസിനസ് എന്ന പ്ലേറ്റ് ഫോമിലൂടെ ധനസമ്പാദനത്തിന് ഒരുങ്ങുന്നു. വാട്സാപ്പ് വൃത്തങ്ങള്‍ പറഞ്ഞതനുസരിച്ച് നിലൊരുവിലെ വാട്സാപ്പ് സ്റ്റാറ്റസ് ബാറില്‍ കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി സാധിക്കും.
ഇതിനായി നിശ്ചിത തുക വാട്സാപ്പ് ഈടാക്കും . ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ പരസ്യദാതാവിന്റെ വാട്സാപ്പ് അകൗണ്ടുമായി ഇന്റെര്ലിങ്ക് ചെയ്തിരിക്കും. നിലവില്‍ ചിത്രങ്ങളും വീഡിയോകളും ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നത് നിലവിലുള്ള സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്ന് സംബന്ധിച്ച് വലിയ ധാരണകളില്ല.
രൂപം കൊണ്ടതുമുതല്‍ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ആപ്പായിരുന്നു വാട്സാപ്പ്. എന്നാല്‍ 2014 ഫേസ്ബുക്ക് വാട്സാപ്പിനെ ഏറ്റെടുത്തതോടെ കമ്പനിക്കകത്ത് വലിയ മാറ്റങ്ങള്‍ നിലവില്‍ വന്നു.അടുത്തിടെ വാട്സാപ്പ് സ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന് അടുത്തിടെ ഫേസ്ബുക്ക് വിട്ട് പോയത് വാര്‍ത്തയായിരുന്നു. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനും ഫണ്ടിംഗ് നല്കുന്നതിനുമൊക്കെയായി വന്‍ പദ്ധതികളാണ് വാട്സാപ്പ് രൂപീകരിക്കുന്നത്.
ഇന്ത്യയില്‍ മാത്രമായി 250 മില്യണ്‍ ഉപഭോക്താക്കളാണ് വാട്സപ്പിനുള്ളത്. വാട്സാപ്പ് ഫോര്‍ ബിസിനസില്‍ പരസ്യം എന്ന ഫീച്ചര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ബിസിനസ് ലോകത്ത് അത് പുതിയൊരു തുടക്കം തന്നെയായിരിക്കും. എന്നാണ് ഈ ഫീച്ചര്‍ നിലവില്‍ വരുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല