മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ എല്ലാവര്‍ഷവും നടന്ന് വരുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന മുളവൂര്‍ മഖാം സിയാറത്തിന് ശൈഖുന ചെറിയ കോയ അല്‍ഖാസിമി ലക്ഷദീപ് നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന സന്ദേശ റാലിയ്ക്ക് അബൂബക്കര്‍ മരങ്ങാട്ട് നേതൃത്വം നല്‍കും, 6.30ന് പൊതുസമ്മേളനം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്യും. മൗലദ്ദവീല മുദരിസ് നസീബ് അദനി അസ്സഅദി അധ്യക്ഷത വഹിക്കും. സയ്യിദ് സൈഫുദ്ദീന് അല്‍ബുഖാരി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ എം.എസ്.അലി, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.ഷാജി, പി.എം.അസീസ്, പി.എച്ച്.സക്കീര്‍ ഹുസൈന്, ടി.എം.ജലാലുദ്ദീന്‍, ഷാഫി മുതിരക്കാലായില്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ശാദുലി റാത്തീബിന് അസ്സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും.
ഞാറാഴ് രാവിലെ എട്ട് മുതല്‍ വാഴക്കുളം വൈദ്യന് ആയ്യുര്വ്വേദിക് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് 6.30ന് നടക്കുന്ന ഉറൂസ് മുബാറക്കിന്റെ ഉദ്ഘാടനം പൂവത്തൂര്‍ ജുമാമസ്ജിദ് ചീഫ് ഇമാം സുഹൈല്ഫാളിലി അടിവാട് നിര്‍വ്വഹിക്കും. മൗലദ്ദവീല മുദരിസ് ഹാഫിള് സിറാജ് സഅദി ഖുതുബി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍മുഖൈബിലി, ജിസാം അഹ്സനി, സൈത് മുഹമ്മദ് സഅദി, പി.എ.അബ്ദുല്‍അസീസ് മരങ്ങാട്ട്, എം.കെ.ഇബ്രാഹിം മുളാട്ട്, നാസര്‍ മഗല്യപറമ്പില്, അഷറഫ് മറ്റത്തില്‍, ജലാല്‍ വെളിയത്തുനാട്, കാസീം വെളിയത്തുനാട് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് സയ്യിദ് ഷറഫുദ്ദീന് സഅദി അല്‍മുഖൈബിലി(മുളവൂര്‍ തങ്ങള്‍) നേതൃത്വം നല്‍കും.