മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം ഏർപെടുത്തിയ ആശാവർക്കർമാർക്കുള്ള പെരുന്നാൾ സമ്മാനം മാത്യു കുഴൽ നാടൻ എം.എൽ.എ വിതരണം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർ പേഴ്സൺ സിനി ബിജു , കൗൺസിൽ മാരായ കെ.കെ. സുബൈർ , സി ബി.കെ സണ്ണി , അസം ബീഗം , ബിന്ദു ജയൻ ,ജിനൊ ആൻ്റണി , അമൽ ബാബു , ജോയ്സ് മേരി ആൻ്റണി എന്നിവർ സംസാരിച്ചു .